
കൊല്ലം: അങ്കണവാടി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പരിഷ്കരിച്ച് അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബാലസംഘം ജില്ലാ കമ്മിറ്റി, വില്ലേജ് തലത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾക്ക് മുന്നിൽ ഇന്നും നാളെയും പ്രതിഷേധം സംഘടിപ്പിക്കും. 'ഇരുണ്ട കാലത്ത് ഒഴിഞ്ഞ പാത്രങ്ങൾ" എന്നതാണ് ക്യാമ്പയിൻ. സ്കൂൾ കായിക മേളയിൽ വലിയ അനാസ്ഥയാണുണ്ടായത്. ഉച്ചഭക്ഷണം വെട്ടിക്കുറിച്ച് ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ നടത്തുന്ന പ്രതിഷേധം വിജയിപ്പിക്കണമെന്ന് ബാലസംഘം ജില്ലാ പ്രസിഡന്റ് അഞ്ജനാദാസ്, സെക്രട്ടറി ഇ.എസ്.കൃഷ്ണ, കൺവീനർ കറവൂർ എൽ.വർഗീസ് എന്നിവർ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |