SignIn
Kerala Kaumudi Online
Thursday, 15 October 2026 5.28 AM IST

പീഡനക്കേസിൽ ശിക്ഷിച്ചു

court

കൊട്ടാരക്കര: ബന്ധുവായ യുവതിയെ പീഡിപ്പിച്ച കേസിൽ ഗൃഹനാഥന് തടവും പിഴയും ശിക്ഷ വിധിച്ചു. ഇട്ടിവ വെളുന്തറ ബിന്ദുഭവനത്തിൽ ബാലകൃഷ്ണൻ നായരെയാണ് (63) കൊട്ടാരക്കര അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി കെ.വി.നൈന ശിക്ഷിച്ചത്. പത്ത് വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം. 2025 ജനുവരിയിലാണ് അടുത്ത ബന്ധുവായ യുവതിയെ ബാലകൃഷ്ണൻ നായർ പീഡിപ്പിച്ചത്. പരാതി ലഭിച്ചതിനെ തുടർന്ന് കടയ്ക്കൽ പൊലീസാണ് കേസെടുത്തതും അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL