
കൊട്ടാരക്കര: പുത്തൂർ സ്വാതി സർവകലാ വിദ്യാലയത്തിലെ സംഗീത സദസ് അരങ്ങേറ്റവും അനിൽ കുമാർ പവിത്രേശ്വരത്തിന്റെ 10 പുസ്തകങ്ങളുടെ പ്രകാശനവും 18ന് നടക്കും. വൈകിട്ട് 3.30ന് പുത്തൂർ ചേരിയിൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉല്ലാസ് കോവൂർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. റജി പുത്തൂർ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺബാബു മുഖ്യ പ്രഭാഷണം നടത്തും. കെ.പി.സജിനാഥ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണന് കൈമാറി പുസ്തകങ്ങൾ പ്രകാശനം ചെയ്യും. ജെ.കെ.വിനോദിനി, പി.പ്രിയ, വി.വിദ്യ, അനിൽകുമാർ പവിത്രേശ്വരം, വിനോദ് കുമാർ എന്നിവർ സംസാരിക്കും. 6.30ന് സംഗീത സദസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |