SignIn
Kerala Kaumudi Online
Thursday, 15 October 2026 3.33 AM IST

ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീസറെ മർദ്ദിച്ച ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീസ​ർക്കെതിരെ അച്ചടക്ക നടപടി

ty

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ​യി​ൽ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീസ​റെ മ​ർ​ദ്ദി​ച്ച​ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി.​ടി.അ​ഭി​ലാ​ഷ് കു​മാ​റി​ന് വ​നം​വ​കു​പ്പി​ന്റെ അ​ച്ച​ട​ക്ക ന​ട​പ​ടി. ഏ​ഴം​കു​ളം ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ അ​സി. ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീസ​ർ എ​സ്.പ്ര​തീ​ഷി​നാ​ണ് മ​ർ​ദ്ദന​മേ​റ്റ​ത്. അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ഭി​ലാ​ഷ് കു​മാ​റി​നെ മൂ​ന്നാർ ഡി​വി​ഷ​നി​ലെ നേ​ര്യ​മം​ഗ​ലം റേ​ഞ്ചി​ലു​ള്ള ഇ​ഞ്ച​ത്തൊ​ട്ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥലം മാ​റ്റി​.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​ച രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി തേ​ക്ക് പ്ലാ​ന്റേ​ഷ​നി​ൽ പ​ട്രോ​ളിം​ഗി​ന് എ​ത്തി​യ​പ്പോ​ൾ പ്ലാ​ന്റേ​ഷ​ൻ താ​ത്​കാ​ലി​ക വാ​ച്ച​റെ ഷെ​ഡി​ൽ ക​ണ്ടി​​ല്ല. തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീസ​ർ വാ​ച്ച​റെ ഫോ​ണി​ൽ വി​ളി​ച്ചുവ​രു​ത്തി. ഡ്യൂ​ട്ടി സ​മ​യ​ത്ത് സ്ഥ​ല​ത്ത് ഇ​ല്ലാ​തി​രു​ന്ന​തി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ, സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​തീ​ഷി​നോ​ട് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീസ​ർ അ​ഭി​പ്രാ​യം ആ​രാ​യു​ക​യാ​യി​രു​ന്നു.
വാ​ച്ച​ർ തൊ​ട്ടു​മു​മ്പ് വ​രെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നെ​ന്നും അ​ൽപ്പം മുമ്പാണ് ​പോ​യ​തെ​ന്നു​മു​ള്ള വാ​ച്ച​റു​ടെ വി​ശ​ദീ​ക​ര​ണം ശ​രി​യാ​യി​രി​ക്കാ​മെ​ന്ന് പ്ര​തീ​ഷ് മ​റു​പ​ടി ന​ൽ​കി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ കരണത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തീ​ഷിന്റെ പ​രാ​തി. സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി അ​ഞ്ച​ൽ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ടർ​ന്നാ​ണ് ന​ട​പ​ടി.

നേ​ര​ത്തെ​യും സ​മാ​ന​മാ​യ പരാതികൾ സി.​ടി.അ​ഭി​ലാ​ഷ് കുമാറിനെതിരെയുണ്ട്. മുമ്പ് അ​ഞ്ചൽ റേ​ഞ്ച് ഏ​ഴം​കു​ളം സ്റ്റേ​ഷൻ പ​രി​ധി​യിലെ ക​ളം​കു​ന്ന് സെ​ക്ഷൻ ഫോ​റ​സ്റ്റ് ഓ​ഫീ​സറാ​യി​രി​ക്കെ, കാ​ട്ടു​പോ​ത്ത് വേ​ട്ട ന​ട​ന്ന സം​ഭ​വ​ത്തിൽ വേ​ട്ട​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്താൻ സ​ഹാ​യി​ച്ച​തി​ന് ഇ​യാൾ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL