കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ക്ഷേത്രങ്ങൾ, ശ്രീനാരായണ ഗുരുക്ഷേത്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്തിനിർഭരമായ ചടങ്ങുകളോടെ വിദ്യാരംഭം നടന്നു. കുരുന്നുകളുടെ നാവിൻ തുമ്പിൽ ഹരിശ്രീയുടെ ആദ്യക്ഷരങ്ങൾ കുറിച്ചതോടെ ദിവസങ്ങൾ നീണ്ടുനിന്ന നവരാത്രി ആഘോഷങ്ങൾക്ക് സമാപനമായി.
ചങ്ങൻകുളങ്ങര ചതു:ഷഷ്ഠി യോഗിനീ സമേത മഹാകാളി ധർമ്മദൈവ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ശ്രീവിദ്യാ ദേവസ്വം മാനേജിംഗ് ട്രസ്റ്റി സൗത്ത് ഇന്ത്യൻ ആർ. വിനോദ് കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകി. പുതിയകാവ് ശ്രീ നീലകണ്ഠ തീർത്ഥപാദാശ്രമത്തിൽ പ്രൊഫ. എ.ജി. അമൃതകുമാരി കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച് വിദ്യാദാന സന്ദേശം നൽകി. നവരാത്രി ആഘോഷങ്ങൾക്ക് ജില്ലാ ജഡ്ജി അജിത്ത് കുമാർ, ആർ. അരുൺ കുമാർ, അഡ്വ. എസ്. സോമൻ പിള്ള, എം. അപ്പുക്കുട്ടൻ പിള്ള, മുരളീഗാനൻ, സോമരാജൻ, രാജഗോപാൽ, ഗോപാലകൃഷ്ണൻ, പ്രസന്നകുമാർ, അനിൽകുമാർ, പ്രദീപ് നാഥ്, മനോജ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
തൊണ്ടലിൽ ശ്രീ ദേവീ നാഗരാജാ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ സാഹിത്യകാരൻ ഡോ. വള്ളിക്കാവ് മോഹൻദാസ് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. പണ്ടാരതുരുത്ത് മൂക്കുംപുഴ ദേവീ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി നിമേഷ് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |