കൊല്ലം: ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ് അറിയിച്ചു. അഞ്ജലി ഷീല ജോയിയുടെയും കാലടി സ്വദേശിനി സ്വിൻ ജോണിയുടെയും മൃതദേഹം നാളെ പുലർച്ചെ 1:30 നെടുമ്പാശേരിയിൽ എത്തിക്കും. നോവ സാബുവിന്റെ മൃതദേഹം രാത്രി 8:15ന് എത്തിക്കും.ജർമൻ പൊലീസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച്ച രാത്രി 9:15ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |