കൊട്ടാരക്കര: കേരള ഫിഗർ ആർട്ടിസ്റ്റ് കളക്റ്റീവ് എന്ന പേരിൽ കേരളത്തിലെ ഫിഗർ ആർട്ടിസ്റ്റുകൾ രൂപം നൽകിയ സംഘടനയുടെ ആദ്യ സംസ്ഥാന സമ്മേളനം കൊട്ടാരക്കര ഗാന്ധി ലെനിൻ ലൈബ്രറി ഹാളിൽ കെ.ബി. ഗണേശ് കുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ. ചെയർപേഴ്സൺ അനിതാ ഗോപകുമാർ, ഫിഗർ ആർട്ടിസ്റ്റ് സുജിത് ബാബു, ചെക്കു രാജീവ്, അജിത് ചെങ്ങറ എന്നിവർ സംസാരിച്ചു,
സംസ്ഥാന ഭരാവാഹികളായി സ്റ്റാൻലി കോട്ടയം (രക്ഷാധികാരി), അജിത് ചെങ്ങറ (പ്രസിഡന്റ്), ബിജുദാസ് (വൈസ് പ്രസിഡന്റ്), ചെക്കു രാജീവ് (സെക്രട്ടറി), ജയ പ്രകാശ് നെടുമങ്ങാട്, (യോയിന്റ് സെക്രട്ടറി), ബാബു സുജിത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |