1 MIN READ | AUTHOR : Web Desk PUBLISHED: NOVEMBER 03, 2026 12:30 AM IST
ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത മദ്യശേഖരം.
കരുനാഗപ്പള്ളി: എക്സൈസ് ഉദ്യോഗസ്ഥർ ഡ്രൈ ഡേയിൽ നടത്തിയ ഓപ്പറേഷൻ തണ്ടറിൽ വൻ മദ്യശേഖരം പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങൻകുളങ്ങര കൊച്ചുമഠത്തിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്ന് 124 കുപ്പി (64 ലിറ്റർ) വിദേശ മദ്യമാണ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ നിഷാദ്, എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.ജി.രഘു, പ്രിവന്റീവ് ഓഫീസർ രാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫ് അഹമ്മദ്, അനസ് മുഹമ്മദ്, ഗോഡ്വിൻ, നിധിൻ, അജിത്, ബി.അൻസാർ, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ