SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.46 AM IST

സമര ഐക്യദാർഢ്യ സംഗമം ഇന്ന്

sama
സമര

കൊല്ലം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, വൊട്ടുകൊള്ള അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലും മറ്റ് ഇന്ത്യൻ നഗരങ്ങളിലും നടക്കുന്ന സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവകലാ സാഹിതി, ഇപ്റ്റ, ഇസ്കഫ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 5ന് ചിന്നക്കട ബസ് ബേയിൽ നടക്കുന്ന ഐക്യദാർഢ്യ സംഗമം എ.ഐ.എസ്.എഫ് നേതാവും ഡൽഹിയിലെ വിദ്യാർത്ഥി സമരങ്ങളിലെ സജീവപങ്കാളിയുമായ അലീഷ സുൽത്താന ഉദ്ഘാടനം ചെയ്യും. പ്രമുഖ സാംസ്കാരിക പ്രവർത്തകർ സംസാരിക്കും. വിവിധ കലാരൂപങ്ങളുടെ അവതരണവുമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL