കൊല്ലം: കുളച്ചൽ, മുട്ടം തീരപ്രദേശങ്ങളിൽ മത്സ്യബന്ധന ബോട്ടുകൾക്കും തൊഴിലാളികൾക്കും നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. കെ.എം.എം.എൽ ഗസ്റ്റ് ഹൗസിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ച മത്സ്യബന്ധന ബോട്ടുകൾക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. അടിയന്തര ഇടപെടൽ ഉറപ്പാക്കുന്നതിന് കൊല്ലം, കന്യാകുമാരി കളക്ടർമാർ തമ്മിൽ ആശയവിനിമയം നടത്തും. ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും അതിനെതിരെ സമഗ്ര നിയമപരിഷ്കരണം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. മറൈൻ ഇൻസ്പെക്ടർ എസ്.അരുൺ, എസ്.ഐ ഷിഹാസ്, ചവറ സി.ഐ ശിവലാൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |