SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

കരുണതേടി കാൻസർ ബാധിതനായ ഇമാമുദ്ദീൻ

dfg
ഇമാമുദ്ദീൻ

കൊല്ലം: വൻകുടലിൽ കാൻസർ ബാധിച്ച് വേദന കടിച്ചമർത്തി ജീവിക്കുന്ന കിളികൊല്ലൂർ മണ്ണാമല ഹസീന മൻസിലിൽ ഇമാമുദ്ദീൻ (66) ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. രണ്ടുവർഷം മുമ്പാണ് ഇമാമുദ്ദീന് കാൻസർ സ്ഥിരീകരിച്ചത്. പലരിൽ നിന്നും കടം വാങ്ങിയാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്.

ഇപ്പോൾ കീമോയ്ക്കും മരുന്നിനുമായി മാസം 25000 രൂപ വേണം. നേരത്തെ ബേക്കറിയിൽ സപ്ലെയറായിരുന്നു. അതിന് ശേഷം ഓട്ടോ ഡ്രൈവറായി. രോഗം മൂർച്ഛിച്ചതോടെ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. ഭാര്യ കുത്സം ബീവിയും ഏകമകളും രോഗബാധിതരാണ്. ആഹാരത്തിനുള്ള വകയ്ക്ക് പോലും ഇവർ വല്ലാതെ വിഷമിക്കുകയാണ്. അതിന് പുറമേയാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തേണ്ടത്. സ്വന്തമായി കിടപ്പാടമില്ലാത്ത ഇവർ വാടകവീടുകൾ മാറിമാറിയാണ് കഴിയുന്നത്.

സുമനസുകൾ സഹായിച്ചാലേ ഇമാമുദ്ദീന്റെ ചികിത്സ മുന്നോട്ടുപോകൂ. സഹായത്തിനായി ഫെഡറൽ ബാങ്കിന്റെ കടപ്പാക്കട ബ്രാഞ്ചിൽ ഇമാമുദ്ദീൻ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 25430100013788. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0002281. ഫോൺ: 9995290108.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL