കൊല്ലം: കേന്ദ്ര ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ്കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും യോഗവും നടത്തി. മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ഒ.പി.ഷീജ ഉദ്ഘാടനം ചെയ്തു. സൂര്യ.എൻ.പിള്ള അദ്ധ്യക്ഷയായി. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് ഷെബീർ മാറ്റാപ്പള്ളി, കായിക്കര നജീബ്, തൊടിയിൽ ലുക്ക് മാൻ, എസ്.ജൂലിയസ്സ്, എ.വിനീത് കുമാർ, മണക്കാട് നൗഷാദ്, എ.ആർ.ഷറഫുദ്ദീൻ, പുത്തൂർ സനിൽ, ഷീജ രമേശ്, അനീഷ് കുമാർ കൂട്ടിക്കട, ഷെമീർ അസീസിയ, എം.കെ.തമീം, സൂസമ്മ ഡിക്‌സൺ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |