കൊല്ലം: തട്ടാമല കൂട്ടിക്കട ആക്കോലിൽ ഏദൻസ് ഫ്യൂച്ചറിസ്റ്റിക് സ്കൂളിൽ കേരളപ്പിറവി ആഘോഷം പ്രിൻസിപ്പൽ സി.രേഷ്മ ഉദ്ഘാടനം ചെയ്തു. പഴയ കാലത്തെ ഉപകരണങ്ങളും പാത്രങ്ങളും വിളക്കുകളും ഉൾപ്പെടുത്തിയായിരുന്നു പ്രദർശനം. കയർ, കശുഅണ്ടി വ്യവസായവും ഗ്രാമീണ ചന്തയും പുനരാവിഷ്കരിച്ചതും ശ്രദ്ധേയമായി. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തിയാണ് നാട്ടുചന്തയിൽ കുട്ടികൾ ഉത്പന്നങ്ങൾ നിരത്തിയത്. പഴയകാല കേരളീയ ജീവിതവും വാണിജ്യ രീതികളും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന വിധത്തിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |