SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.40 AM IST

ബ്രേക്ക് വീണിട്ട് എട്ടു മാസം എന്തിനീ 'ടേക്ക് എ ബ്രേക്ക്'

t
കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ 'ടേക്ക് എ ബ്രേക്ക്' കെട്ടിടം

​

​കൊല്ലം: ദീർഘദൂര യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടേണ്ട കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ 'ടേക്ക് എ ബ്രേക്ക്' കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് എട്ട് മാസമായിട്ടും അടഞ്ഞുകിടക്കുന്നു. കൊല്ലം - തിരുമംഗലം ദേശീയപാതയിൽ നിന്നു മാറി കൊറ്റങ്കര ഫിഷ് മാർക്കറ്റിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടം എല്ലാ സൗകര്യങ്ങളോടും കൂടിയാണ് നിർമ്മിച്ചത്. നടത്തിപ്പ് ചുമതല ഏറ്റെടുക്കാൻ കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാകാത്തതാണ് പദ്ധതി പ്രതിസന്ധിയിലാകാൻ പ്രധാന കാരണം.

മൂന്ന് ശൗചാലയങ്ങളും വിശ്രമമുറിയും ഉൾപ്പെടെയാണ് പൂർത്തിയാക്കിയത്. ഒഴിഞ്ഞ പ്രദേശത്തായതിനാൽ ആവശ്യത്തിന് വരുമാനം ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് കുടുംബശ്രീ പ്രവർത്തകർ പിന്മാറിയത്. പഞ്ചായത്ത് അധികൃതർ ഒന്നിലധികം കുടുംബശ്രീ യൂണിറ്റുകളുമായി ചർച്ചകൾ നടത്തിയെങ്കിലും എല്ലാവരും മുഖം തിരിച്ചു. ദിവസവേതനത്തിലോ ശമ്പള അടിസ്ഥാനത്തിലോ ആളുകളെ നിയോഗിച്ച് കെട്ടിടം പ്രവർത്തിപ്പിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകേണ്ട പൊതുമുതൽ ഉപയോഗശൂന്യമായി കാടുകയറി നശിക്കുന്നതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. ബദൽ സംവിധാനമൊരുക്കി കെട്ടിടം പൊതുജനങ്ങൾക്കായി തുറക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

.

കെട്ടിടം ഉൾപ്രദേശത്തായതിനാൽ നടത്തിപ്പിലൂടെ ദിവസ വരുമാനം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബശ്രീ പ്രവർത്തകർ ഏറ്റെടുക്കാൻ മടിക്കുന്നത്. കുടുംബശ്രീയുമായി ഒന്നിലധികം തവണ ചർച്ച നടത്തിയെങ്കിലും തടസങ്ങൾ നിലനിൽക്കുകയാണ്. അതിനാൽ പ്രതിമാസ ശമ്പള അടിസ്ഥാനത്തിലോ ദിവസവേതനത്തിലോ ആളുകളെ നിയമിച്ച് എത്രയും വേഗം കെട്ടിടം തുറക്കാനുള്ള തീരുമാനം പഞ്ചായത്ത് കമ്മിറ്റിയിൽ എടുത്തു നടപ്പാക്കും

ഷേർളി സത്യൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL