SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.40 AM IST

ജീവിതശൈലി രോഗം... ജില്ലയിൽ ഒരുലക്ഷത്തിലേറെ പേർ ഹൈറിസ്ക് പട്ടികയിൽ

കൊല്ലം: ജീവിതശൈലി രോഗങ്ങൾ പിടിപെടാൻ ഉയർന്ന സാദ്ധ്യതയുള്ള 1,01,742 പേർ ജില്ലയിലുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ ശൈലി 3.0 സർവേ. ജനുവരി 31ന് ആരംഭിച്ച മൂന്നാംഘട്ട സർവേയിൽ ഒക്ടോബർ 31 വരെയുള്ള കണക്കാണിത്. 2,62,979 പേരിൽ നടത്തിയ പരിശോധനയിൽ 38.69 ശതമാനം പേർക്കും കമ്യൂണിറ്റി അധിഷ്ഠിത വിലയിരുത്തൽ ചെക്‌ലിസ്റ്റ് (സി.ബി.എ.സി) സ്കോർ നാലിന് മുകളിലാണ്. ജില്ലയിൽ 37,365 പേർക്ക് ഹൈപ്പർ ടെൻഷനും 21,668 പേർക്ക് പ്രമേഹവും സ്ഥിരീകരിച്ചു. 21,738 പേർക്ക് രണ്ടു രോഗങ്ങളുമുണ്ട്. സർവേയിൽ ഉൾപ്പെട്ടവരിൽ 98,861 പേർ 60 വയസിന് മുകളിലുള്ളവരാണ്.

2,557 പേർക്ക് അർബുദ സാദ്ധ്യത

അർബുദസാദ്ധ്യത കണ്ടെത്തുന്നതിനുള്ള പരിശോധനകൾക്ക് 2,557 പേരെ നിർദേശിച്ചു. ഇതിൽ 1692 പേർക്ക് സ്തനാർബുദ പരിശോധനയും 501 പേർക്ക് വായിലെ അർബുദ പരിശോധനയും 364 പേർക്ക് ഗർഭാശയഗള അർബുദ പരിശോധനയുമാണ് നിർദേശിച്ചത്. ക്ഷയരോഗ പരിശോധനയ്ക്ക് 2,438 പേരെയും ശ്വാസകോശസംബന്ധമായ പരിശോധനയ്ക്ക് 5,708 പേരെയും കഴിഞ്ഞ ഒൻപത് മാസത്തിനിടെ റഫർ ചെയ്തു.

സി.ബി.എ.സി സ്കോർ?

 പ്രായം, ജീവിതശൈലി, ആരോഗ്യശീലങ്ങൾ തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയുള്ള പരിശോധന

 നാലിന് മുകളിൽ സ്കോർ ലഭിക്കുന്നവരെ ഉയർന്ന രോഗസാദ്ധ്യതയുള്ളവരായി കണക്കാക്കും

 ഇവരെ തുടർ പരിശോധനകൾക്ക് നിർദേശിക്കും

 സ്കോർ ഉയർന്നതുകൊണ്ടുമാത്രം രോഗം സ്ഥിരീകരിക്കാനാവില്ല

 രോഗസാദ്ധ്യത നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് സർവേയുടെ ലക്ഷ്യം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL