SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.40 AM IST

സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിംഗിൽ 28,570 പേർ പുറത്ത് 

ചാത്തന്നൂർ: സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് പൂർത്തിയായപ്പോൾ ജില്ലയിൽ 28,570 പേർ പുറത്തായി. ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഈമാസത്തെ ക്ഷേമ പെൻഷൻ ലഭിക്കില്ല.

കഴിഞ്ഞ ജൂലായിലാണ് മസ്റ്ററിംഗ് ആരംഭിച്ചത്. അക്ഷയ കേന്ദ്രങ്ങൾ വഴി ലൈവ് മസ്റ്ററിംഗും, നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ള കിടപ്പുരോഗികൾക്കായി വീടുകളിലെത്തി ബയോമെട്രിക് മസ്റ്ററിംഗുമാണ് നടത്തിയത്. അക്ഷയയ്ക്ക് പുറമേ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ മുന്നിട്ടിറങ്ങി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.
പെൻഷൻ വിതരണത്തിൽ സുതാര്യത ഉറപ്പുവരുത്താനും അർഹരായ മുഴുവൻ ആളുകൾക്കും തടസമില്ലാതെ തുക ലഭ്യമാക്കുന്നതിനുമാണ് സർക്കാർ മസ്റ്ററിംഗ് നിർബന്ധമാക്കിയത്. സാങ്കേതിക തടസങ്ങൾ കാരണം അക്ഷയ കേന്ദ്രങ്ങളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയവും കൊടുത്തിരുന്നു.

ജില്ലയിലെ ഉപഭോക്താക്കൾ

4,23,326

വിവിധ ക്ഷേമ പെൻഷനുകൾ, ഗുണഭോക്താക്കൾ, മസ്റ്ററിംഗ് നടത്തിയവർ

വിധവ-1,21,840- 1,15,706
വാർദ്ധക്യകാല - 2,48,335, 2,28,928
വികലാംഗ - 35,670- 33,486
കർഷകത്തൊഴിലാളി- 14821, 14134
അവിവാഹിത - 2,660- 2,502

അടുത്ത മാസം ഒന്ന് മുതൽ 15 വരെ അക്ഷയ അടക്കമുള്ള നിർദ്ദിഷ്ട കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താം. ഇപ്പോൾ മസ്റ്ററിംഗ് നടത്താൻ കഴിയാതിരുന്നവർക്ക് അടുത്തമാസം മുതലുള്ള അവസരം പ്രയോജനപ്പെടുത്താം.

തദ്ദേശസ്ഥാപന ജനപ്രതിനിധികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL