
കൊല്ലം: കുടുംബശ്രീ ജില്ലാ മിഷന്റെ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റർ പദ്ധതി പ്രകാരം ചാത്തന്നൂർ, പോരുവഴി, പനയം, തേവലക്കര, തലവൂർ, പൂയപ്പള്ളി, ഇടമുളയ്ക്കൽ സി.ഡി.എസുകളിലേക്ക് ഐ.എഫ്.സി ആങ്കർ, സീനിയർ സി.ആർ.പി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഐ.എഫ്.സി.ആങ്കർ യോഗ്യത: കൃഷിയിലോ അനുബന്ധ വിഷയങ്ങളിലോ ഉള്ള ഡിഗ്രിയേ ഡിപ്ലോമയോ. സീനിയർ സി.ആർപി യോഗ്യത: കൃഷിസഖി/പശു സഖി/ അഗ്രി സി.ആർ.പി നിലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലാ മിഷൻ കോ ഓഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സപ്ലൈസ് ഓഫീസിന് മുകൾ നില, ആനന്ദവല്ലീശ്വരം, കൊല്ലം -13 എന്ന വിലാസത്തിൽ 7 നകം ലഭിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |