
കൊട്ടാരക്കര: സോഷ്യൽ പൊലീസിംഗ് ഡിവിഷൻ കൊല്ലം റൂറൽ ജില്ലയുടെ ആഭിമുഖ്യത്തിൽ ജനമൈത്രി ജില്ലാതല ജാഗ്രതാ സമിതി മീറ്റിംഗ് ഇന്ന് വൈകിട്ട് 3ന് കൊട്ടാരക്കര നാഥൻ പ്ളാസാ ഹാളിൽ നടക്കും. റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യുട്ടി സൂപ്രണ്ട് കെ.ബൈജുകുമാർ അദ്ധ്യക്ഷമാകും. സബ് ഇൻസ്പെക്ടർ ഗംഗാപ്രസാദ്, നീലേശ്വരം സദാശിവൻ, ബി.ശ്രീകുമാർ, റെജിനിസ എന്നിവർ സംസാരിക്കും. സബ് ഇൻസ്പെക്ടർ ബേബി ജോൺ സ്വാഗതവും കൃഷ്ണകുമാർ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |