SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.40 AM IST

ഡി.ബി കോളേജിൽ കേരളപ്പിറവി

kerala

ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു. കോളേജ് ജനറൽ സെമിനാർ ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ പ്രൊഫ. ഡോ.കെ.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ. ടി.മധു അദ്ധ്യക്ഷയായി. ചെറുകഥാകൃത്ത് ഡി.പി.അഭിജിത്ത് മുഖ്യപ്രഭാഷണം നടത്തി. 'മൊഴി' മാഗസിൻ പ്രകാശനം ചെയ്തു. ഡോ. മിനി.ആർ.നായർ, ഡോ. എസ്.സുശാന്ത്, ഡോ. എൽ.ധന്യ എന്നിവർ സംസാരിച്ചു. മലയാള വിഭാഗം അദ്ധ്യാപിക ലക്ഷ്മിപ്രഭ സ്വാഗതവും ഡോ. കെ.സുമി സുരേന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL