
കൊട്ടാരക്കര: ശാരീരിക അസ്വസ്ഥതയെ തുടർന്ന നിയന്ത്രണം വിട്ട കാറിടിച്ച് വീടിന്റെ മതിലും ഗേറ്റും തകർന്നു.
വാഹനം ഓടിച്ചിരുന്ന വൃദ്ധൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൃക്കണ്ണമംഗൽ തോട്ടം മുക്ക് ചേരൂർ ലെെനിലെ പാപ്പി യോഹന്നാന്റെ വീടിന്റെ മതിലും ഗേറ്റുമാണ് തകർന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ തൃക്കണ്ണമംഗൽ ജംഗ്ഷനിൽ നിന്ന് ഫെയ്ത്തുഹോം വഴി പുലമൺ ജംഗ്ഷനിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ വൃദ്ധനെ ഉടൻ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |