
കൊല്ലം: 'തനത് ഭവന പദ്ധതി'യിലേക്ക് പട്ടികജാതി കുടുബങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനപരിധി മൂന്ന് ലക്ഷം. സ്വന്തം പേരിലോ ഭാര്യ/ഭർത്താവിന്റെ പേരിലോ ഭവന നിർമ്മാണത്തിന് ഭൂമി ഉണ്ടായിരിക്കണം. വാസയോഗ്യമായ ഭവനം ഇല്ലാത്തവർക്കും അപേക്ഷിക്കാം. 20 വർഷത്തിനുള്ളിൽ ധനസഹായം ലഭിച്ചവർ, സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ളവർ, സർവീസ് പെൻഷൻകാർ എന്നിവർ അർഹരല്ല. അപേക്ഷകർ 70 വയസിൽ താഴെ പ്രായമുള്ളവരും വിവാഹിതരുമായിരിക്കണം. 50 വയസിന് മുകളിൽ പ്രായമുള്ള പുനർവിവാഹിതരല്ലാത്ത വിധവകളെയും പരിഗണിക്കും. അപേക്ഷകൾ 16ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. ഫോൺ: 0474 2794996.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |