
കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സമാപനവും 21ന് കൊല്ലത്ത് നടക്കും. മന്ത്രി പി.സി.വിഷ്ണുനാഥിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടുന്ന വിപുലമായ ജനറൽ കമ്മിറ്റി രൂപീകരിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി ചെയർമാനായ സംഘാടകസമിതി ഉൾപ്പെടെ 17 ഓളം ഉപസമിതികളും രൂപീകരിച്ചു. 19, 20 തീയതികളിൽ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |