ചാത്തന്നൂർ: പാരിപ്പള്ളി മെഡിക്കൽ കോളേജ് കാമ്പസിൽ കേരള ആരോഗ്യ സർവകലാശാല ദക്ഷിണ മേഖല കലോത്സവത്തിനിടയിലുണ്ടായ സംഘർഷവുമായയി ബന്ധപ്പെട്ട് എസ്.എഫ്.ഐ കൊല്ലം ജില്ലാ പ്രസിഡന്റ് അസ്‌ലം ഷാജഹാനെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
കലോത്സവ സമാപന സമ്മേളനത്തിനിലുണ്ടായ സംഘർഷത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ 18 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരായ 24 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്
സംഘർഷവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ, പ്രദേശവാസികളായ നാല് പ്രതികളെ കോടതി റിമാൻഡ് ചെയ്‌തിരുന്നു ഇതിന് പിന്നാലെയാണ് ജില്ലാ പ്രസിഡന്റ് അറസ്റ്റിലായത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളെ പുറത്ത് നിന്നുള്ളവർ പ്രകോപനം കൂടാതെ ആക്രമിച്ചെന്നാണ് എഫ്.ഐ.ആർ. ഇന്നലെ കൊല്ലത്ത് നിന്ന് അറസ്റ്റിലായ അസ്‌ലം ഷാജഹാനെ പാരിപ്പള്ളിയിൽ കൊണ്ടുവരാതെ വൻ പൊലീസ് സന്നാഹത്തോടെ പരവൂർ സർക്കിൾ ഓഫീസിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |