കൊല്ലം: വടക്കേവിള പഞ്ചായത്ത് എൽ.പി സ്കൂളിൽ പഴം, പച്ചക്കറി, സാലഡ് ദിനാഘോഷവും ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനവും വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങളും പത്ത് ദിവസം നീണ്ടു നിൽക്കുന്ന കേരളപ്പിറവി ആഘോഷങ്ങൾക്കും തുടക്കം കുറിച്ചു. ഇതോടനുബന്ധിച്ച് പഴം പച്ചക്കറി സാലഡ് ദിനാഘോഷം എഴുത്തുകാരനും സ്കൂൾ വികസന സമിതി പ്രസിഡന്റുമായ പട്ടത്താനം സുനിൽ ഉദ്ഘാടനം ചെയ്തു. പള്ളിമുക്ക് ഡിവിഷൻ കൗൺസിലർ ഷൈമ മഹീൻ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ എച്ച്.എം ഷൈജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി.ടിഎ പ്രസിഡന്റ് നിയാസ്, ആർ. പ്രത്യക്ഷ, സൈനു തോമസ്, ആർ. ആര്യ, ആർ. രാജി, എസ്. സബീന, നിസാന നസീർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |