കൊല്ലം: വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ നിലനിൽക്കുമ്പോഴും സ്ഥാനക്കയറ്റം നൽകാത്തത് ജീവനക്കാരുടെ അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കുന്നതിനൊപ്പം വകുപ്പിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നും എൻ.ജി.ഒ യൂണിയൻ ആരോപിച്ചു.
എ.എ, എ.ഒ, ഡി.ഇ.ഒ, സീനിയർ സൂപ്രണ്ട്, സിനിയർ ക്ലാർക്ക് തസ്തികകളിൽ 560 ഒഴിവുകൾ നികത്താനുണ്ട്
സ്ഥാനക്കയറ്റം നൽകുന്നതിലൂടെ ഉണ്ടാവുന്ന താഴ്ന്ന തസ്തികയിലെ ഒഴിവുകൾ സമയബന്ധിതമായി നികത്താൻ കഴിയുമെന്നിരിക്കെ പ്രൊമോഷൻ നടപടികൾ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് വിദ്യാഭ്യാസ വകുപ്പിലെ മുഴുവൻ പ്രമോഷനുകളെയും ബാധിക്കുമെന്നും അർഹതപ്പെട്ട എല്ലാ ജീവനക്കാർക്കും സമയബന്ധിതമായി സ്ഥാനക്കയറ്റം അനുവദിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് യൂണിയൻ നേതൃത്വത്തിൽ ഡയറക്ടറേറ്റ്, ഡി.ഡി.ഇ. ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം നടത്തി. കൊല്ലം ഡി.ഡി.ഇ ഓഫീസിനു മുന്നിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് ബി സുജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ആർ. രമ്യാമോഹൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |