
കൊല്ലം: ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണകൂടവുമായി ചേർന്ന് സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന കേട്ടെഴുത്ത്, ക്വിസ് മത്സരങ്ങൾ ഇന്ന് കളക്ടറേറ്റിൽ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, പെൻ നമ്പർ, ഫോൺ നമ്പർ, ഓഫീസ് വിലാസം എന്നിവ 0474 2794911 എന്ന ഫോൺ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |