കൊല്ലം: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ജ്വാല കലാ - കായിക സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാതല ക്രിക്കറ്റ് മത്സരം ഇന്നും നാളെയുമായി ആശ്രാമം ക്രിക്ക് സോൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് 4 മുതലാണ് മത്സരങ്ങൾ. യൂണിയൻ ഏരിയ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. വിജയിക്കുന്നവർക്ക് 14ന് കണ്ണൂരിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |