SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

കൂട്ടിക്കട ആർ.ഒ.ബി സ്ഥലം ഏറ്റെടുക്കൽ നീളുന്നു

ku

കൊല്ലം: നഷ്ടപരിഹാര വിതരണത്തിനുള്ള പണം കിഫ്ബി നൽകാത്തതിനാൽ കൂട്ടിക്കട ആർ.ഒ.ബി നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കൽ പ്രതിസന്ധിയിൽ. കിഫ്ബി പണം അനുവദിച്ചാലേ നഷ്ടപരിഹാരം വിതരണം ചെയ്ത് ഭൂമി ഏറ്റെടുത്ത് നിർമ്മാണത്തിലേക്ക് കടക്കാനാകൂ.

ആർ.ഒ.ബി നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെയും പൊളിച്ചുനീക്കുന്ന കെട്ടിടങ്ങളുടെയും വില നിർണയം ഒരുവർഷം മുമ്പേ പൂർത്തിയായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചുനീക്കുന്നതിലൂടെ ഉപജീവന മാർഗം നഷ്ടമാകുന്നവർക്കുള്ള പുനരധിവാസ പാക്കേജ് ആറുമാസം മുമ്പ് സർക്കാർ അംഗീകരിച്ചിരുന്നു. അതിന് പിന്നാലെ ജില്ലാ സ്ഥലമേറ്റെടുക്കൽ വിഭാഗം നഷ്ടപരിഹാര വിതരണത്തിനും പുനരധിവാസത്തിനുമുള്ള 45.35 കോടി രൂപ കിഫ്ബിയോട് ആവശ്യപ്പെട്ടിരുന്നതാണ്. കെട്ടിടങ്ങളുടെയും ഭൂമിയുടെയും വില നിർണയം പൂർത്തിയായപ്പോൾ തന്നെ സ്ഥലമേറ്റെടുക്കലിന്റെ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു വർഷത്തിനുള്ളിൽ നഷ്ടപരിഹാര വിതരണത്തിനുള്ള അന്തിമ വിജ്ഞാപനമായ 19(1) പുറപ്പെടുവിക്കണം. 19(1) വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ നഷ്ടപരിഹരാത്തുക സ്ഥലമേറ്റെടുക്കൽ വിഭാഗത്തിന്റെ കൈവശം വേണം. കിഫ്ബിയിൽ നിന്ന് പണം ലഭിക്കാത്തതിനാൽ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനുള്ള സമയപരിധി കഴിഞ്ഞ മേയിൽ ആറുമാസത്തേക്ക് നീട്ടി. നീട്ടിയ കാലാവധി ഈമാസം 13ന് അവസാനിക്കാറായിട്ടും പണം ലഭിച്ചിട്ടില്ല.

പണം നൽകാതെ കിഫ്ബി

 കിഫ്ബിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നയം മാറ്റം
 ആരംഭിച്ച പദ്ധതികൾ തുടരുമെന്ന് സർക്കാർ നിലപാട്
 എന്നിട്ടും ഉദ്യോഗസ്ഥർക്ക് അങ്കലാപ്പ്
 ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്ത ഭയം

 അതിനാൽ ഫണ്ട് അനുവദിക്കുന്നത് നീളുന്നു

റെയിൽവേ നിർമ്മാണം ടെണ്ടർ ചെയ്തു

കൂട്ടിക്കട ആർ.ഒ.ബിയുടെ റെയിൽവേ ലൈനിന് മുകളിലുള്ള ഭാഗത്തിന്റെ നിർമ്മാണം റെയിൽവേ ടെണ്ടർ ചെയ്തിരുന്നു. സ്ഥലം കൈമാറിക്കിട്ടിയാൽ റെയിൽവേ കരാർ ഉറപ്പിക്കും. റെയിൽവേ ലൈനിന് ഇരുവശത്തെയും നിർമ്മാണ ചുമതല സംസ്ഥാന സർക്കാർ ഏജൻസിയായ ആർ.ബി.ഡി.സി.കെയ്ക്കാണ്. സ്ഥലം കൈമാറി കിട്ടിയാലെ ആർ.ബി.ഡി.സി.കെ നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL