SignIn
Kerala Kaumudi Online
Thursday, 05 November 2026 6.31 AM IST

സ്നേഹത്തിന്റെ വളകാപ്പൊരുക്കി കമ്മിഷണർക്ക് യാത്രഅയപ്പ്

vala
മുൻ സിറ്റി പൊലീസ് കമ്മിഷണർ എം. ഹേമലതയുടെ യാത്രഅയപ്പ് ചടങ്ങിനോട് അനുബന്ധിച്ച് സഹപ്രവർത്തകർ ഒരുക്കിയ വളകാപ്പ് ചടങ്ങ്

കൊല്ലം: കൊച്ചിയിലേക്ക് സ്ഥലം മാറിപ്പോകുന്ന മുൻ സിറ്റി പൊലീസ് കമ്മിഷണർ എം.ഹേമലതയ്ക്ക് സ്നേഹം നിറച്ച വളകാപ്പ് ചടങ്ങൊരുക്കി യാത്രഅയപ്പ് നൽകി കൊല്ലം സിറ്റി പൊലീസ് കുടുംബം. ഗർഭിണിയായ എം.ഹേമലത തമിഴ്നാട് സ്വദേശി കൂടിയായതിനാലാണ് തമിഴ് പാരമ്പര്യത്തിലെ വളകാപ്പ് ചടങ്ങ് ഒരുക്കി സഹപ്രവർത്തകർ അമ്പരപ്പിച്ചത്.

തമിഴ് ആചാരപ്രകാരം ആദ്യ ഗർഭകാലത്ത് നടത്താറുള്ള വളകാപ്പ് ചടങ്ങ് കൊവിഡ് കാലത്തെ സാഹചര്യങ്ങൾ കാരണം എം.ഹേമലതയ്ക്ക് ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ കാര്യം മനസിലാക്കിയ സഹപ്രവർത്തകർ സ്ഥലംമാറ്റത്തോടനുബന്ധിച്ചുള്ള യാത്രഅയപ്പ് സ്നേഹാഘോഷമാക്കുകയായിരുന്നു. സാരി ധരിച്ചെത്തിയ കമ്മിഷണർക്ക് സഹപ്രവർത്തകർ മധുര പലഹാരങ്ങളും ആഭരണങ്ങളും സമ്മാനമായി നൽകി. കൊല്ലം സിറ്റി പൊലീസ് ആസ്ഥാനത്തെ വനിതാ ഉദ്യോഗസ്ഥരാണ് ചടങ്ങിന് മുൻകൈയെടുത്തത്. എ.സി.പിമാർ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥർ കൊല്ലം പൊലീസ് ക്ലബിൽ നടന്ന ചടങ്ങിലെത്തി ആശംസകൾ നേർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL