തെന്മല: കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ ആര്യങ്കാവിനും തമിഴ്നാടിന്റെ ഭാഗമായ ഭഗവതി പുരത്തിനും ഇടയിൽ റെയിൽവേ ട്രാക്കിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പുലർച്ചെയുള്ള പാലരുവി എക്സ്പ്രസ് ട്രെയിൻ തട്ടിയാതാണെന്നാണ് വിവരം.
ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ട്രെയിൻ അര മണിക്കൂറോളം നിറുത്തിയിട്ടു. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. കടുവയുടെ ശരീരത്തിൽ കാര്യമായ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ശെന്തുരുണി വനത്തിലെ കടുവയാണെന്ന് കരുതുന്നു. സംഭവത്തിൽ തമിഴ്നാട് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |