കൊല്ലം: സ്കൂട്ടർ യാത്രികയുടെ രണ്ട് പവന്റെ മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളഞ്ഞ യുവാക്കൾ പിടിയിൽ. തട്ടാമല പുളിമുക്ക് ഫാത്തിമ മൻസിലിൽ മാഹീൻ (26), ചെമ്മാംമുക്ക് ജവഹർ ജംഗ്ഷൻ സജീർ മൻസിലിൽ താരിഹ് (28) എന്നിവരാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ആഗസ്റ്റ് 3ന് ഇളവക്കോട് മാർത്തോമ്മ കോളേജിന് സമീപമായിരുന്നു സംഭവം. പുത്തൂർ സ്വദേശിനി ശൈല (47) സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിന്നാലെ ബൈക്കിലെത്തിയ പ്രതികൾ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
സമാനമായ മോഷണക്കേസിൽ ശക്തികുളങ്ങര പൊലീസ് നേരത്തെ പിടികൂടിയ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ചടയമംഗലത്തെ കവർച്ചയിലും പങ്കുണ്ടെന്ന് വ്യക്തമായത്. വർക്കലയിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ച പ്രതികൾ ശക്തികുളങ്ങര, കണ്ണനല്ലൂർ, കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധികളിലും സ്കൂട്ടർ യാത്രികരായ സ്ത്രീകളുടെ മാല കവർന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തൃശൂരിലും ഇവർക്കെതിരെ കേസുണ്ട്. വീണ്ടും റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |