കൊല്ലം: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. മലപ്പുറം നിലമ്പൂർ മേലേകാളികാവ് ബദനി ഹൗസിൽ റിയാസുദ്ദീനെയാണ് (25) അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.
2024ൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് പ്രതി ആദ്യം അറസ്റ്റിലായത്. കേസിൽ 20 മാസത്തോളം ജയിലിലായിരുന്ന ഇയാൾ പുറത്തിറങ്ങിയശേഷം പെൺകുട്ടിയുമായി വീണ്ടും അടുപ്പത്തിലായി.
കഴിഞ്ഞദിവസം കുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ റിയാസുദ്ദീന്റെ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി. കുട്ടിക്ക് നൽകിയ കൗൺസലിംഗിനിടെയാണ് പീഡന വിവരം പുറത്തുവന്നത്.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അഞ്ചൽ സി.ഐ ഗോപകുമാർ, എസ്.ഐമാരായ വിനോദ് കുമാർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |