
കൊല്ലം: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് ജില്ലാ ഭരണകൂടവുമായി ചേർന്ന് സർക്കാർ ജീവനക്കാർക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ.കൃഷ്ണകുമാർ മത്സരങ്ങൾ നയിച്ചു. കേട്ടെഴുത്ത് മത്സരത്തിൽ സിജി ജോൺ, അഖില വിജയൻ എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. സി.രമ്യ, ജിഷ ജയൻ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ക്വിസ് മത്സരത്തിൽ അഖില വിജയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജിഷ ജയൻ, കെ.എസ്.സജീന എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. ജി.ബിജുകുമാർ മൂന്നാം സ്ഥാനം നേടി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.ആർ.സാബു നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |