അഞ്ചൽ : തിരുവനന്തപുരം മേജർ അതിരൂപതയ്ക്ക് കീഴിലുള്ള അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയ്ക്കുവേണ്ടി പുതുതായി നിർമ്മിച്ച പള്ളിയുടെ മൂറോൻ കൂദാശ കർമ്മം നാളെനടക്കും. സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ കൂദാശാ കർമ്മത്തിന് മുഖ്യകാർമ്മികത്വം വഹിക്കും. തിരുവല്ല ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജ്വോഷ്വാ മാർ ഇഗ്നാത്തിയോസ്, സാമുവേൽ മാർ ഐറേനിയോസ്, വിൻസെന്റ് മാർ പൗലോസ്, തോമസ് മാർ അന്തോണിയോസ്, ജോസഫ് മാർ തോമസ്, ഗീവർഗ്ഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, ആന്റണി മാർ സിൽവാനോസ്, യൂഹാനോൻ മാർ അലക്സിയോസ് എന്നിവർ സഹകാർമ്മികരായിരിക്കും.
മൂറോൻ കൂദാശയ്ക്ക് ശേഷം വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുസമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. എം.പി.മാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ സി.അജയപ്രസാദ്, കെ.എൻ.ബാലഗോപാൽ, ജ്യോതികുമാർ ചാമക്കാല, എം.എം.നസീർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.രാജു, മുൻ എം.എൽ.എ പി.എസ്.സുപാൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹൻ, അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം എസ്.ഉമേഷ് ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്. ദേവരാജൻ, ബഥനി ആശ്രമം സുപ്പീരിയർ ജനറൽ റവ.ഡോ.ഗീവർഗ്ഗീസ് കുറ്റീയിൽ ഒ.ഐ.സി, മേരിമക്കൾ സുപ്പീരിയർ ജനറൽ മദർ ലിഡിയ ഡി.എം., ബഥനി മഠം സുപ്പീരിയർ ജനറൽ ആർദ്ര എസ്.ഐ.സി., തിരുവനന്തപുരം മേജർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ.ജോജോ കെ.ഏബ്രഹാം, മലങ്കര കാത്തലിക് അസോസിയേഷൻ മേജർ അതിരൂപത പ്രസിഡന്റ് റെജിമോൻ വർഗ്ഗീസ്, ജനറൽ കൺവീനർ ഡോ.കെ.വി.തോമസ്‌കുട്ടി എന്നിവർ സംസാരിക്കും. രാവിലെ 8ന് നടക്കുന്ന സമൂഹബലിക്ക് കാതോലിക്കാ ബാവ നേതൃത്വം നൽകും. ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ്, ബിഷപ്പ് യൂഹാനോൻ മാർ അലക്സിയോസ് എന്നിവർ സഹകാർമ്മികരാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |