
കൊല്ലം: ശ്രീ വിശ്വകർമ്മ വേദ പഠനകേന്ദ്ര ധാർമ്മിക സംഘം ഡിസംബർ 23 മുതൽ 27 വരെ സംഘടിപ്പിക്കുന്ന പത്താമത് പഞ്ചവേദസദ്മത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ജനറൽ സെക്രട്ടറി പി.വിജയബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.വിജയബാബു ചെയർമാനും ആശ്രാമം സുനിൽകുമാർ ജനറൽ കൺവീനറായും രാമചന്ദ്രൻ കടകമ്പള്ളി, ടി.പി.ശശാങ്കൻ, ഭാഗ്യരാജ് (വൈസ് ചെയർമാർ), വെള്ളിമൺ സുകുമാരൻ ആചാരി, വി.സുരേഷ് ബാബു, ചന്ദ്രമോഹനൻ മുളങ്കാടകം, ഗിരീഷ് ചേരിയിൽ, ആർ.നന്ദകുമാർ, (ജോ. കൺവീനർ) കെ.പ്രസാദ് (ഫൈനാൻസ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |