SignIn
Kerala Kaumudi Online
Friday, 06 November 2026 5.49 AM IST

കള്ളനോട്ട് നിർമ്മാണ കേസ്: പ്രതിക്ക് ഉത്തരേന്ത്യക്കാരനുമായി സാമ്പത്തിക ഇടപാട്

കൊല്ലം: വാടിയിലെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മാണ സാമഗ്രികൾ കണ്ടെത്തിയ കേസിൽ പ്രതി സിബിയോണിന് ഉത്തരേന്ത്യക്കാരനുമായി പണമിടപാട് ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഉത്തരേന്ത്യൻ സ്വദേശി കൊല്ലത്തെത്തി പ്രമുഖ ഹോട്ടലിൽ താമസിച്ച് പ്രതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയയതിന്റെ വിവരം ജില്ലാ ക്രൈം ബ്രാഞ്ചിന് ലഭിച്ചു.

സിബിയോണിന്റെ ബാങ്ക് രേഖകളിൽ നിന്നാണ് ഉത്തരേന്ത്യൻ സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ വിവരം ലഭിച്ചത്. ഇയാളുടെ ഫോൺ നമ്പർ, സിബിയോണിന്റെ ഫോണിൽ നിന്ന് കണ്ടെടുത്തതായാണ് സൂചന. ഇയാളെ ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.
ഉത്തരേന്ത്യക്കാരൻ കൊല്ലത്തെത്തിയ വിവരം, സിബിയോണിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ ആദർശ് അന്വേഷണസംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പിയുടെ നേതൃത്വത്തിൽ സിബിയോണിനെ തട്ടിക്കൊണ്ടുപോകൽ കേസിൽ ഇന്നലെ ജയിലിൽ ചോദ്യം ചെയ്തു. കോഴിക്കോട് സ്വദേശി മനുവുമായി താൻ സേവിംഗ്സ് ബിസിനസ് നടത്തിയിരുന്നുവെന്ന് സിബിയോൺ മൊഴി നൽകി. നൽകുന്ന പണത്തിന്റെ മൂന്നിരട്ടി കുറച്ചുകാലം കഴിഞ്ഞ് നൽകുന്നതായിരുന്നു ബിസിനസ്. ആദ്യം താൻ പണം തിരിച്ചുനൽകി. പിന്നീട് വാങ്ങിയ പതിനാല് ലക്ഷം തിരിച്ചുനൽകാഞ്ഞതിന്റെ വൈരാഗ്യത്തിൽ മനുവും മറ്റ് നാലുപേരും കൊല്ലത്തെത്തി തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് സിബിയോൺ പറഞ്ഞു. കൊല്ലത്തെ ചിലരും ഇവർക്കൊപ്പം കൂടി. സിബിയോണിന്റെ ഭാര്യയെയും ഇന്നലെ ചോദ്യം ചെയ്തു. തന്റെ അക്കൗണ്ടിലെത്തിയ വൻ തുകകൾ ചിട്ടിയിലൂടെ ലഭിച്ചതാണെന്ന അവരുടെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL