
പുനലൂർ: തമിഴ്നാട്ടിൽനിന്ന് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 8.25 ഗ്രാം എം.ഡി.എം.എയുമായി യുവാവ് ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എക്സൈസിന്റെ പിടിയിലായി. കൊല്ലം ആശ്രാമം ലക്ഷ്മണ നഗർ പടിഞ്ഞാറ്റതിൽ വീട്ടിൽ എസ്.ജിഷ്ണുവാണ് (22) പിടിയിലായത്. സംശയം തോന്നി എക്സൈസ് ഉദ്യോഗസ്ഥർ ബൈക്ക് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ പി.എസ്.കൃഷ്ണരാജിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ സതീഷ് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ജയകൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസർ എ.ഷൈജു, ഡ്രൈവർ അനന്തു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |