SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

കൂട്ടിക്കട ആർ.ഒ.ബി പൂർത്തിയാക്കും

kootti

കൊല്ലം: കൂട്ടിക്കട ആർ.ഒ.ബി ഭൂമി ഏറ്റെടുക്കലും നിർമ്മാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിഷ്ണു മോഹൻ എം.എൽ.എ അറിയിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നയപരമായ ചർച്ചകൾ തുടരുന്നത് നിലവിലുള്ള പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാര വിതരണത്തിനും പുനരധിവാസത്തിനുമുള്ള 45.357 കോടി രൂപയുടെ എസ്റ്റിമേറ്റ് കഴിഞ്ഞ മേയ് 29ന് മാത്രമാണ് കിഫ്ബിയിൽ സമർപ്പിച്ചത്. ജൂലായ് 29ന് തിരുവനന്തപുരത്തെ കിഫ്ബി ഓഫീസിൽ യോഗം ചേർന്ന് നടപടികൾ വേഗതയിലാക്കാൻ തീരുമാനിച്ചു. സ്ഥലമേറ്റെടുക്കൽ വിജ്ഞാപനത്തിന്റെ കാലാവധി ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL