SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

സാംസ്‌കാരിക സമുച്ചയത്തിൽ ഇന്ന് സീതകളി

seetha

കൊ​ല്ലം: ആ​ശ്രാ​മം ശ്രീ​നാ​രാ​യ​ണഗു​രു സാം​സ്​കാ​രി​ക സ​മു​ച്ച​യ​ത്തെ സ​ജീ​വ​മാ​യ ക​ലാ - ​സാം​സ്​കാ​രി​ക വേ​ദി​യാ​യി നി​ല​നിറുത്തുന്നതിനുള്ള തു​ടർ​ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് കേ​ര​ള​ത്തി​ന്റെ ത​ന​ത് നാ​ടൻ ​ക​ലാ​രൂ​പ​ങ്ങ​ളി​ലൊ​ന്നാ​യ സീ​ത​ക​ളി അ​വ​ത​രി​പ്പി​ക്കും. സ​മു​ച്ച​യ​ത്തി​ലെ 'മം​ഗ​നി​യാർ സെ​ഡ​ക്ഷൻ സ്​ക്വ​യ​റിൽ' വൈ​കി​ട്ട് 6.30നാ​ണ് പ​രി​പാ​ടി. ശ്രീ​നാ​രാ​യ​ണഗു​രു സാം​സ്​കാ​രി​ക സ​മു​ച്ച​യ​ത്തിൽ എ​ല്ലാ മാ​സ​വും വൈ​വി​ദ്ധ്യ​മാർ​ന്ന ക​ലാ​ - സാം​സ്​കാ​രി​ക പ​രി​പാ​ടി​കൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പി.സി.വി​ഷ്​ണു​നാ​ഥി​ന്റെ പ്ര​ഖ്യാ​പ​ന​ത്തി​ന്റെ തു​ടർ​ച്ച​യാ​യാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്. കേ​ര​ള ഫോ​ക് ലോർ അ​ക്കാ​‌ഡ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ സാം​സ്​കാ​രി​ക വ​കു​പ്പി​ന്റെ ഏ​കോ​പ​ന​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL