
കൊല്ലം: സർക്കാർ ജീവനക്കാരോടും തൊഴിലാളികളോടും രാഷ്ട്രീയമായ പകപോക്കലിന്റെ പേരിൽ സ്ഥലംമാറ്റവും പിരിച്ചുവിടലും നടത്തുന്ന സംസ്ഥാന സർക്കാരിന്റെ സമീപനത്തിനെതിരെ നവംബർ 17ന് രാവിലെ 10ന് കളക്ടറേറ്റ് വളയൽ സമരം നടത്തും. ഇതിന്റെ ഭാഗമായി സർവീസ്, തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 10 മുതൽ വൈകിട്ട് 5ന് സായാഹ്ന പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സി.ഐ.ടി.യു ഓഫീസിനോട് ചേർന്നുള്ള അഴീക്കോടൻ കോർണറിലാണ് സംഗമം. 10ന് ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആദ്യസദസ്. എൻ.ജി.ഒ യൂണിയൻ, കെ.എസ്.ടി.എ, എൻ.എച്ച്.എം, കെ.എസ്.എഫ്.ഇ, ഹോസ്പിറ്റൽ ജീവനക്കാർ തുടങ്ങിയവരും പ്രതിഷേധ സദസുകൾ നടത്തുമെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |