SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

ജില്ലാ ശാസ്ത്രമേള സമാപി​ച്ചു സബ് ജില്ലകളിൽ കരുനാഗപ്പള്ളി, സ്കൂളുകളി​ൽ സി​.പി​ എച്ച്.എസ്.എസ്

കൊല്ലം: ജില്ലാ ശാസ്ത്രമേളയിലെ സബ് ജി​ല്ലാ തലത്തി​ൽ കരുനാഗപ്പള്ളിയും സ്കൂൾ തലത്തി​ൽ കുറ്റി​ക്കാട് സി.പി.എച്ച്.എസ്.എസും ഓവറാൾ ചാമ്പ്യൻമാരാായി. തൊഴിൽ നൈപുണി പഠന മികവിലൂടെ കൊട്ടാരക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് അഭിമാന നേട്ടം കൈവരിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 93 വിദ്യാലയങ്ങൾ മാറ്റുരച്ച കൊല്ലം റീജിയണൽ സ്കിൽ ഫെസ്റ്റിവലിൽ 45 പോയിന്റ് നേടിയാണ് കൊട്ടാരക്കര ബോയ്സ് ഓവറാൾ കിരീടം ചൂടിയത്.

1309 പോയിന്റോടെ കരുനാഗപ്പള്ളി സബ്‌ജില്ല ഓവറോൾ ചാമ്പ്യൻപട്ടം സ്വന്തമാക്കിയ മേളയിൽ, 395 പോയിന്റുകളുടെ ബലത്തിൽ സി.പി.എച്ച്.എസ്.എസ് കുറ്റിക്കാട് സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തൊട്ടുപിന്നാലെ 1292 പോയിന്റുമായി കൊല്ലം സബ്‌ജില്ല രണ്ടും 1216 പോയിന്റുമായി ചാത്തന്നൂർ മൂന്നും സ്ഥാനങ്ങൾ നേടി. കൊട്ടാരക്കര (1202 പോയിന്റ്), ചടയമംഗലം (1169 പോയിന്റ്) സബ്‌ജില്ലകളും മികച്ച പ്രകടനം കാഴ്ചവെച്ചു. 292 പോയിന്റുമായി എൻ.എസ്.എസ് എച്ച്.എസ്.എസ് ചാത്തന്നൂർ രണ്ടാം സ്ഥാനത്തും 291 പോയിന്റുമായി അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തും തിളങ്ങി.

സാമൂഹ്യ ശാസ്ത്രമേളയിൽ മൊത്തം 44 പോയിന്റ് നേടി ജി.എച്ച്.എസ്.എസ് പുത്തൂർ ഒന്നാം സ്ഥാനം സ്വന്തമാക്കി. എച്ച്.എസ്.എസ്/വി.എച്ച്.എസ്.ഇ വിഭാഗത്തിലും 34 പോയിന്റോടെ പുത്തൂർ തന്നെ ആധിപത്യം നിലനിറുത്തി. സാമൂഹ്യശാസ്ത്രമേളയുടെ സബ്‌ജില്ലാ വിഭാഗത്തിൽ 81 പോയിന്റുമായി കുളക്കടയും എച്ച്.എസ്.എസ് വിഭാഗത്തിൽ കൊട്ടാരക്കരയും ഒന്നാം സ്ഥാനം നേടി. ഐ.ടി മേളയിൽ 27 പോയിന്റോടെ ജി.എച്ച്.എസ്.എസ് മുട്ടറയും എച്ച്.എസ്.എസ് വിഭാഗത്തിൽ എസ്.എം.എച്ച്.എസ് പതാരവും മികച്ച നേട്ടം കൈവരിച്ചപ്പോൾ സബ്‌ജില്ലകളിൽ 57 പോയിന്റുമായി വെളിയം ഉപജില്ല ഒന്നാമതെത്തി.

പ്രവൃത്തി പരിചയമേളയിലെ വർക്കിംഗ് മോഡൽ മത്സരത്തിൽ ജി.എച്ച്.എസ് കരുനാഗപ്പള്ളി 79 പോയിന്റോടെ ജി.എച്ച്.എസ് വിഭാഗത്തിലും 99 പോയിന്റോടെ എൻ.എസ്.എസ് എച്ച്.എസ്.എസ് ചാത്തന്നൂർ എച്ച്.എസ്.എസ്/ വി.എച്ച്.എസ്.ഇ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി മേളയ്ക്ക് തിളക്കമേകി. ഗണിതമേളയിൽ എച്ച്.എസ്, എച്ച്.എസ്.എസ്/ വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ 71.78 പോയിന്റോടെ സി.പി.എച്ച്.എസ്.എസ് കുട്ടിക്കോട് കരുത്തറിയിച്ചു. സബ്‌ജില്ലാ തലത്തിലുള്ള ഗണിതമേളയിൽ എച്ച്.എസ് വിഭാഗത്തിൽ 134 പോയിന്റുകൾ നേടി ചടയമംഗലവും എച്ച്.എസ്.എസ്/ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 134 പോയിന്റുകൾ നേടിടി ശാസ്താംകോട്ട സബ്‌ജില്ല ഉജ്ജ്വല വിജയം നേടി.

​കൊല്ലം റീജിയണൽ സ്കിൽ ഫെസ്റ്റിവലിൽ

കൊട്ടാരക്കര ബോയ്സ് സ്കൂൾ

​ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി നടന്ന കൊല്ലം റീജിയണൽ സ്കിൽ ഫെസ്റ്റിവലിൽ കൊട്ടാരക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് ഓവറോൾ കിരീടം സ്വന്തമാക്കി. 19 തത്സമയ മത്സരങ്ങളും മൂന്ന് പ്രദർശന മത്സരങ്ങളുമാണ് ഫെസ്റ്റിവലിൽ ഉണ്ടായിരുന്നത്. സ്കിൽ ക്രാഫ്റ്റ്, വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ് എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ വിദ്യാലയം, അക്വേറിയം, മിനിയേച്ചർ ഗാർഡൻ എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും റോബോ ജീനിയസിൽ ബി ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ നെറ്റ്‌വർക്കിംഗ് മത്സരത്തിലും സ്കൂൾ എ ഗ്രേഡ് നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL