SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

ശിശുദിന റാലിക്ക് പെൺകരുത്ത്: കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കറും പെൺകുട്ടികൾ

കൊല്ലം: ജില്ലയിലെ ഈ വർഷത്തെ ശിശുദിന റാലി പെൺകരുത്തിൽ വേറിട്ടതാകും. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരങ്ങളിൽ വിജയിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കറുമാകാൻ ഇക്കുറി അർഹരായത് മൂന്ന് പെൺകുട്ടികളാണ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിലാണ് കളക്ടർ ആനി ജൂല തോമസ് ഈ വർഷത്തെ കുട്ടികളുടെ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും സ്പീക്കറെയും പരിചയപ്പെടുത്തിയത്.

എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പട്ടത്താനം എസ്.എൻ.ഡി.പി യു.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ബെറ്റി സാർത്രെയാണ് ഈ വർഷത്തെ കുട്ടികളുടെ പ്രധാനമന്ത്രി. യു.പി വിഭാഗം പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മൈനാഗപ്പള്ളി സ്വദേശിനിയും തേവലക്കര കോവൂർ യു.പി.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഐഷ ബാജയെ കുട്ടികളുടെ പ്രസിഡന്റായും രണ്ടാം സ്ഥാനം ലഭിച്ച പതാരം എൻ.എസ്.എൻ.എസ്.പി.എം യു.പി എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയും ഭരണിക്കാവ് സ്വദേശിനിയുമായ എ.എസ്. ഭവികാ ലക്ഷ്മിയെ സ്പീക്കറായും തിരഞ്ഞെടുത്തു.

ശിശുദിന കലോത്സവ വിജയികൾക്ക് നവംബർ 14 ന് കൊല്ലം എസ്.എൻ കോളേജിൽ നടക്കുന്ന കുട്ടികളുടെ മഹാസംഗമത്തിൽ മന്ത്രി പി.സി.വിഷ്ണുനാഥ് സമ്മാനങ്ങൾ വിതരണം ചെയ്യും.
ഒന്നാം മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടിയവർ പങ്കെടുക്കണമെന്ന് ശിശുക്ഷേമ സമിതി ഭാരവാഹികൾ അറിയിച്ചു. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ്, നിർവാഹക സമിതി അംഗം കറവൂർ എൽ.വർഗീസ്, ആർ.മനോജ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL