ചാത്തന്നൂർ: സമൂഹത്തിലെ എല്ലാവർക്കും വിദ്യാഭ്യാസ അവസരങ്ങളും തുല്യാവകാശങ്ങളും ലഭിക്കണമെന്ന നിലപാട് സ്വീകരിച്ച തന്റേടമുണ്ടായിരുന്ന നേതാവായിരുന്നു മഹാനായ ആർ. ശങ്കർ എന്ന് ജി. സുധാകരൻ എം.എൽ.എ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ ഓഫീസിൽ ആർ.ശങ്കറിന്റെ 54-ാമത് ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീന പ്രശാന്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ. ചിത്രാംഗതൻ, ആർ. ഗാന്ധി, വി. പ്രശാന്ത് എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ഡി. സജീവ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |