SignIn
Kerala Kaumudi Online
Thursday, 18 June 2026 3.54 PM IST

85 % കൊവിഡ് ലക്ഷണമില്ല; നിരീക്ഷണം ശക്തമാക്കി

covid

 ജില്ലയിൽ സഞ്ചരിക്കുന്ന രണ്ട് പരിശോധനാ ലാബുകൾ

കൊല്ലം: ജില്ലയിലെ 85 ശതമാനത്തിലധികം കൊവിഡ് ബാധിതർക്കും ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ സെന്റിനൽ നിരീക്ഷണം ശക്തിപ്പെടുത്താനൊരുങ്ങി ആരോഗ്യ വകുപ്പ്. പനിയും ഇൻഫ്‌ളുവൻസാ ലക്ഷണങ്ങളും ഉള്ളവരിലാണ് നേരത്തെ കൂടുതൽ പരിശോധന നടത്തിയിരുന്നത്. ഇനി രോഗവ്യാപന സാദ്ധ്യതയുള്ള അന്യസംസ്ഥാന തൊഴിലാളികൾ, ട്രക്ക് ഡ്രൈവർമാർ, ബസ് ജീവനക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ, പൊതുപ്രവർത്തകർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കിടയിൽ പരിശോധന ശക്തമാക്കും.

ഇതിനായി ജില്ലയിൽ രണ്ട് സഞ്ചരിക്കുന്ന പരിശോധനാ ലാബുകൾ സജ്ജമാക്കി. പരിശീലനം ലഭിച്ച ഡെന്റൽ സർജൻമാരും സ്റ്റാഫ് നഴ്‌സുമാരും ഉൾപ്പെടുന്ന ടീമുകൾ ലാബിലുണ്ടാകും. ആഴ്ചയിൽ ഏഴു ദിവസവും മുൻകൂട്ടി തീയതിയും സമയവും അറിയിച്ച് മൊബൈൽ ടീം പരിശോധന നടത്തും. കൊവിഡ് രോഗനിർണയത്തിനുള്ള അന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനയ്ക്കുള്ള സ്വാബ് ശേഖരണം, മലമ്പനി പരിശോധന എന്നിവ നടത്തും.

 മൊബൈൽ ലാബ് നമ്പർ:

047427976009, 8589015556

''

രോഗലക്ഷണം ഇല്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനാൽ സെന്റിനൽ നിരീക്ഷണം ശക്തിപ്പെടുത്തും .

ഡോ.ആർ.ശ്രീലത

ജില്ലാ മെഡിക്കൽ ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL