SignIn
Kerala Kaumudi Online
Friday, 11 September 2026 2.23 AM IST

ഓളപ്പരപ്പിലെ ആവേശ ഫൈനൽ അഷ്ടമുടിയിൽ

vallam

കൊല്ലം: അഷ്ടമുടി കായലിലെ ഓളങ്ങളെ കീറിമുറിക്കാൻ ജല രാജാക്കന്മാർ ഒരുങ്ങിക്കഴിഞ്ഞു. സെപ്തംബർ 4ന് നടന്ന നെഹ്റു ട്രോഫി വള്ളം കളിക്ക് ശേഷം നടന്ന ചാമ്പ്യൻസ് ബോട്ട് റേസ് ലീഗിന്റെ ഫൈനലാണ് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി.

ആദ്യ മത്സരമായ നെഹ്രുട്രോഫി, പുളിങ്കുന്നിൽ നടന്ന രാജീവ് ഗാന്ധി ട്രോഫി, തൃശൂർ കോട്ടപ്പുറം, കോട്ടയം താഴത്തങ്ങാടി, പാണ്ടനാട് തുടങ്ങിയ ജലോത്സവങ്ങളിൽ വിജയികളായത് ആലപ്പുഴ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കത്തിൽ (ട്രോപ്പിക്കൽ ടൈറ്റൻസ് ) ചുണ്ടനായിരുന്നു. കരുവാറ്റയിലും എറണാകുളം പിറവത്തും നടന്ന മത്സരങ്ങളിൽ കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും (മൈറ്റി ഓർസ്) ജേതാക്കളായി. ഇവരാണ് നിലവിലെ പോയിന്റ് നിലയിൽ ഒന്നും രണ്ടും സ്ഥാനക്കാർ.

ഓരോ മത്സരത്തിലും ലഭിച്ച പോയിന്റ് ആധാരമാക്കിയാണ് അവസാന വിജയെ തിരഞ്ഞെടുക്കുക. ഓരോ മത്സരങ്ങളിലെയും ഒന്നാം സ്ഥാനക്കാർക്ക് പത്ത്, രണ്ടാം സ്ഥാനത്തിന് 9 മൂന്നാം സ്ഥാനക്കാർക്ക് 8 എന്നിങ്ങനെയാണ് പോയിന്റ്. മത്സരത്തിൽ പങ്കെടുക്കാൻ എല്ലാ ചുണ്ടൻ വള്ളങ്ങളും അഷ്ടമുടി കായലിൽ എത്തിക്കഴിഞ്ഞു.

പങ്കെടുക്കുന്ന വള്ളങ്ങൾ

1. ട്രോപ്പിക്കൽ ടൈറ്റൻസ് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)​

മഹാദേവിക്കാട് കാട്ടിൽ തെക്കത്തിൽ ചുണ്ടൻ

പോയിന്റ് ​ - 107

മൈറ്റി ഓർസ് (എൻ.സി.ഡി.സി ബോട്ട് ക്ലബ് കുമരകം)

നടുഭാഗം ചുണ്ടൻ

പോയിന്റ് - 97

കോസ്റ്റ് ഡൊമിനേറ്റേഴ്‌സ് (യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി)

കാരിച്ചാൽ ചുണ്ടൻ

പോയിന്റ് - 53

റേജിംഗ് റോവേഴ്സ് (പൊലീസ് ബോട്ട് ക്ലബ്)

ചമ്പക്കുളം ചുണ്ടൻ

പോയിന്റ് - 84

റിപ്പിൾ ബ്രേക്കേഴ്സ് (പുന്നമട ബോട്ട് ക്ലബ്)

വീയപുരം ചുണ്ടൻ

പോയിന്റ് - 71

തണ്ടർ ഓർസ് (കെ.ബി.സി / എസ്.എഫ്.ബി.സി കുമരകം)

അയാപറമ്പ് പാണ്ടി ചുണ്ടൻ

പോയിന്റ് - 38

ബാക്ക് വാട്ടർ നൈറ്റ്സ് (വില്ലേജ് ബോട്ട് ക്ലബ് എടത്വാ)

ദേവാസ് ചുണ്ടൻ

പോയിന്റ് - 40

ബാക്ക് വാട്ടർ വാരിയേഴ്‌സ്‌ (ടൗൺ ബോട്ട് ക്ലബ്)

സെന്റ് പയസ് ടെൺത് ചുണ്ടൻ

പോയിന്റ് - 39

പ്രൈഡ് ചേസേഴ്‌സ് (വേമ്പനാട് ബോട്ട് ക്ലബ്)

പായിപ്പാടൻ ചുണ്ടൻ

പോയിന്റ് - 63

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL