SignIn
Kerala Kaumudi Online
Sunday, 20 September 2026 3.21 AM IST

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി സമാപിച്ചു

agnipath

പങ്കെടുത്ത ഉദ്യോഗാർത്ഥികൾ - 21815

വിജയിച്ചവർ - 1195

കൊല്ലം: കഴിഞ്ഞ 17 മുതൽ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്നുവന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി സമാപിച്ചു. 1195 ഉദ്യോഗാർത്ഥികൾ ശാരീരികക്ഷമതാ പരിശോധനയിലും വൈദ്യ പരിശോധനയിലും വിജയിച്ചു.

684 ഉദ്യോഗാത്ഥികളെ വീണ്ടും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കാൻ നിർദ്ദേശിച്ചു. അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്കായി 25372 ഉദ്യോഗാർത്ഥികളും, സോൾജിയർ ടെക്‌നിക്കൽ നഴ്‌സിംഗ് അസിസ്റ്റന്റ് വിഭാഗത്തിൽ 11541 പേരും, ജൂനിയർ കമ്മീഷൻഡ് ഓഫീസർ - മതാധ്യപകർ വിഭാഗത്തിൽ 45 പേരുമാണ് ഓൺലൈനായി രജിസ്റ്റർ ചെയ്തത്.

14805 ഉദ്യോഗാർത്ഥികൾ അഗ്നിവീർ വിഭാഗത്തിലും, 6981 പേർ സോൾജിയർ ടെക്‌നിക്കൽ വിഭാഗത്തിലും, 29 പേർ മതാദ്ധ്യപകർ വിഭാഗത്തിലും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾക്കും മെഡിക്കൽ ടെസ്റ്റുകൾക്കും വിധേയരായി. ശാരീരികമായും ആരോഗ്യപരമായും യോഗ്യത നേടിയ ഉദ്യോഗാർത്ഥികളിൽ അഗ്നിവീർ വിഭാഗത്തിന് 2023 ജനുവരി 15 നും സോൾജിയർ ടെക്‌നിക്കൽ, മതാദ്ധ്യാപക വിഭാഗങ്ങൾക്ക് 2023 ഫെബ്രുവരി 26 നും എഴുത്തുപരീക്ഷ നടത്തും.

എഴുത്തുപരീക്ഷയ്ക്ക് ശേഷം മെരിറ്റ് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ സൈന്യത്തിന്റെ നിയുക്ത പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കും. ബംഗളൂരുവിലെ റിക്രൂട്ടിംഗ് സോണിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസാണ് അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിച്ചത്. റാലി വൻ വിജയമാക്കാൻ സഹായിച്ച കൊല്ലം ജില്ലാ കളക്ടർ, പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കരസേനാ റിക്രൂട്ട്മെന്റ് അധികൃതർ നന്ദി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL