SignIn
Kerala Kaumudi Online
Saturday, 19 September 2026 11.09 AM IST

മൃഗശാല മാറ്റത്തെച്ചൊല്ലി അനാവശ്യ വിവാദമെന്ന് മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം: മൃഗശാല നഗരമദ്ധ്യത്തിൽ നിന്ന് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ അനാവശ്യ വിവാദങ്ങളാണ് ഉണ്ടാകുന്നതെന്നും മൃഗശാല മാറ്റുന്ന നിലപാടുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

കേരളകൗമുദി അങ്കണത്തിൽ നടന്ന പത്രാധിപർ കെ.സുകുമാരൻ അനുസ്‌മരണത്തിനുശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരമദ്ധ്യത്തിൽ നിന്ന് നെയ്യാറിലേക്ക് മാറ്റുന്നതാണ് നിലവിൽ ആലോചനയിലുള്ളത്. അതുകൊണ്ട് തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ല. മൃഗശാല മാറ്റണമെന്ന ആവശ്യം വാണിജ്യ ലക്ഷ്യത്തോടെയാണെന്ന സി.പി.എമ്മിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു കൂട്ടർ ചെയ്യുമ്പോൾ മാത്രം ശരി എന്നത് ശരിയായ നിലപാടല്ലെന്നും മന്ത്രി പറഞ്ഞു.

തൃശൂരിൽ മൃഗശാല മാറ്റിപ്പോൾ ആരും കച്ചവട താത്പര്യം ഉന്നയിച്ചിരുന്നില്ല. സി.പി.എം എല്ലാത്തിനെയും എതിർക്കുന്നു. മൃഗശാല

പുത്തൂർ സവോളജിക്കൽ മാതൃകയിലാണ് മാറ്റി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. മൃഗങ്ങളെ നമ്മൾ കാണുന്നതിന് പകരം മൃഗങ്ങൾ നമ്മളെ കാണുന്ന രീതിയിലേക്ക് മാറ്റും. പേരൂർക്കട ആശുപത്രിയിൽ ചികിത്സാപ്പിഴവ് ഉണ്ടായെന്ന ആരോപണത്തെിൽ എല്ലാം

ചികിത്സാപ്പിഴവാണെന്ന് പറഞ്ഞ് ഡോക്ടർമാരുടെ മനോവീര്യം തകർക്കരുതെന്ന് മന്ത്രി പ്രതികരിച്ചു. എന്നാൽ ചികിത്സാ പിഴവുണ്ടായാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL