SignIn
Kerala Kaumudi Online
Friday, 11 September 2026 6.47 AM IST

106 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

photo

കൊട്ടാരക്കര: 106 ഗ്രാം എം.ഡി.എം.എയുമായി യുവാവ് കൊട്ടാരക്കരയിൽ അറസ്റ്റിൽ. കൊല്ലം പട്ടത്താനം ജനകീയ നഗർ 161 മിനി വിഹാറിൽ എഫ്.അമലിനെയാണ് (24) റൂറൽ എസ്.പിയുടെ ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി പൊലീസ് അമലിനെ നിരീക്ഷിച്ച് വരികയായിരുന്നു. അന്വേഷണത്തിൽ ട്രെയിൻ, ബസ് മാർഗങ്ങളിൽ എം.ഡി.എം.എ കടത്താറുള്ളതായി വിവരം ലഭിച്ചു. ഇന്നലെ എറണാകുളത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോഴാണ് പുലമണിൽ വച്ച് പിടികൂടിയത്.

അന്തർ സംസ്ഥാന ഇടനിലക്കാരിൽ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ രണ്ടായിരം രൂപയ്ക്ക് വാങ്ങി കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കച്ചവടക്കാർക്ക് എത്തിച്ച് നൽകുന്നതിലെ പ്രധാന കണ്ണിയാണ് അമൽ. ഒരു ചെറിയ പൊതി 4000 രൂപയ്ക്കാണ് വിൽക്കുന്നത്. കൊല്ലം റൂറൽ സി ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര എസ്.എച്ച്.ഒ വി.എസ്.പ്രശാന്ത്, എസ്.ഐ കെ.എസ്.ദീപു, എസ്.ഐ രാജൻ, കൊല്ലം റൂറൽ ഡാൻസഫ് ടീമംഗങ്ങളായ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ള, സി.പി.ഒമാരായ ടി.സജുമോൻ,പി.എസ്.അഭിലാഷ്, എസ്.ദിലീപ്, വിപിൻ ക്ലീറ്റസ്, എസ്.സി.പി.ഒ സുനിൽ കുമാർ, സി.പി.ഒ മാരായ മഹേഷ് മോഹൻ, ജിജി സനോജ്, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എ.എസ്.ഐ ജിജിമോൾ, സി.പി.ഒമാരായ ഷിബു കൃഷ്ണൻ, കിരൺ, അഭി സലാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL