SignIn
Kerala Kaumudi Online
Thursday, 22 October 2026 12.13 PM IST

ജില്ലാ ഇന്റർ സ്കൂൾ ചെസ്സ് നവംബർ 6ന്

കോട്ടയം: ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ചെസ്സ് അക്കാഡമിയുമായി ചേർന്ന് ജില്ല ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് നവംബർ 6ന് ഗിരിദീപം ഹയർസെക്കൻഡറി സ്കൂളിൽ നടത്തും. അണ്ടർ 6, 8, 10, 12, 14, 16, എന്നീ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. എല്ലാവിഭാഗങ്ങളിലും ആദ്യ രണ്ട് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. ഓരോ വിഭാഗത്തിലെയും ആദ്യ 10 സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും കൂടുതൽ പോയിന്റ് നേടുന്ന മൂന്ന് സ്കൂളുകൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പും ലഭിക്കും.

വിവരങ്ങൾക്ക്: 8089525647

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL