SignIn
Kerala Kaumudi Online
Thursday, 22 October 2026 10.45 AM IST

പരാതി പരിഹാര അദാലത്ത്

adalatah

കോട്ടയം : സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ കമ്മിഷൻ 19,20 തീയതികളിൽ കോട്ടയം ജില്ലയിൽ പരാതി പരിഹാര അദാലത്ത് നടത്തും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്ന അദാലത്തിൽ കമ്മിഷൻ ചെയർപേഴ്‌സൺ ശേഖരൻ മിനിയോടൻ, അംഗങ്ങളായ സേതു നാരായണൻ, ടി.കെ. വാസു എന്നിവർ നേതൃത്വം നൽകും. പട്ടികജാതി, പട്ടിക ഗോത്രവർഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മിഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ, പരാതിക്കാരെയും എതിർകക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേൾക്കും. പുതിയ പരാതികളും സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL